ആലങ്ങാട്: തൊഴിൽ ദിനം 200 ദിവസവും കൂലി 600 രൂപയായും വർദ്ധിപ്പിക്കുക,
അപകട സുരക്ഷിതത്വ ഇൻഷ്വറൻസ് ഏർപ്പെടുത്തുക, പണിയായുധങ്ങളുടെ വാടക പുന:സ്ഥാപിക്കുക, തൊഴിലാളികൾക്ക് ഇ.എസ്.ഐ. അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐ.എൻ.ടി.യു.സി കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മനക്കപ്പടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം. അലി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സുനീർ മറിയപ്പടി അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് അയ്യൂബ്, ജില്ലാസെക്രട്ടറി അബ്ദുൾ കെരീം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി.എ. മുജീബ്, വി.പി. അനിൽകുമാർ , കെ.അർ. നന്ദകുമാർ, ബീനാ ബാബു, സൂസൻ വർഗീസ്, കെ.എം ലൈജു, ഇ.എം. അബ്ദുൾ സലാം, ജി.വി. പോൾസൻ , ബിനു അബ്ദുൾ കെരീം, എം.എ. ബദർ, അഷറഫ് അരീകോടൻ, സാജിത നിസാർ, ആരിഫ അലി, ബിന്ദു സത്യൻ, ഷൈല രാമചന്ദ്രൻ, ഷൈലജ രാജു, തുടങ്ങിയവർ പ്രസംഗിച്ചു.