പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്കിന്റെ വാഹന വായ്പാ മേളയ്ക്ക് തുടക്കമായി. കൂടുതൽ പലിശയിളവും ഓഫറുകളും നൽകിയാണ് വിവിധ കമ്പനികളുടെ ഇരുചക്രവാഹനങ്ങളും കാറുകളും നൽകുന്നത്. ഇരുചക്രവാഹനങ്ങൾ രണ്ടു വർഷക്കാലാവധിയിൽ രണ്ട് ആൾ ജാമ്യത്തിലും കാറുകൾ 10 വർഷക്കാലാവധിയിൽ വസ്തു ജാമ്യത്തിലുമാണ് നൽകുന്നത്. വാഹനങ്ങളുടെ പ്രദർശനം ബാങ്ക് ഹെഡ് ഓഫീസിൽ തുടങ്ങി. വായ്പാമേള ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് ചെക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങളായ ഒ.എം. സാജു, എം.വി. പ്രകാശ്, സി.എസ്. നാസിറുദ്ദീൻ, കെ.കെ. ശിവൻ, ഹസൻകോയ, സെക്രട്ടറി ഇൻചാർജ് സിമി കുര്യൻ, എൻ.ആർ. വിജയൻ, എ.ഐ. സുധീർ എന്നിവർ സംസാരിച്ചു.