കിഴക്കമ്പലം: സി.പി.എം കുന്നത്തുനാട് ലോക്കൽകമ്മി​റ്റി പി. കൃഷ്ണപിള്ള അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയ​റ്റ് അംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ.വി. വാസു അദ്ധ്യക്ഷനായി. കെ.കെ. ഏലിയാസ്, എൻ.എം. അബ്ദുൽകരിം, വി.എ. ജയകുമാർ, കെ.പി. കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.