അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 5ന് മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ പ്രതിഭാസംഗമം സംഘടിപ്പിക്കും. വിവിധ മേഖലകളിൽ പ്രാമുഖ്യം നേടിയ ഏഴുപേരെയാണ് അനുമോദിക്കുന്നത്. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് സംഗമം ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അദ്ധ്യക്ഷത വഹിക്കും.