ആലുവ: ആലുവ ചീരക്കട ദുർഗ്ഗാ ഭഗവതി ക്ഷേത്രം വാർഷീക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.വി. രവീന്ദ്രൻ (പ്രസിഡന്റ്), എൻ. അനിൽകുമാർ (വൈസ് പ്രസിഡന്റ്), ആർ. പ്രദീപ് കുമാർ (സെക്രട്ടറി), ടി.പി. സന്തോഷ് (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി പി.കെ. ശശിധരൻ, കെ.കെ. മോഹനൻ, എ.ആർ അനൂഷ്, വി.യു. ദേവദാസ്, ടി.കെ. സുരേഷ്, എം.കെ. ഭാസ്‌ക്കരൻ, കെ. നാരായണൻ കുട്ടി എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ ആർ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ സമിതി അംഗം എ.സി. സന്തോഷ് കുമാറിന്റെ മകൻ എ.എസ്. സൗരവിനെ ആദരിച്ചു.