പെരുമ്പാവൂർ: വെങ്ങോല സർവ്വീസ് സഹകരണ ബാങ്ക് ശാലേം ശാഖയുടെ ഒന്നാം വാർഷികാഘോഷം മാർ ബഹനാം സഹദാ വലിയ പള്ളി വികാരി ഫാ. എബ്രഹാം ആലിയാട്ടുകുടി ഉദ്ഘാടനം ചെയ്തു.'നിത്യനിധി' നിക്ഷേപപ്പെട്ടിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് അദ്ധ്യക്ഷനായി. നിക്ഷേപ ഭദ്രതാ പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.എം. നാസറും വിദ്യാഭ്യാസ അവാർഡ് ദാനം പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദും നിർവഹിച്ചു.