തോപ്പുംപടി: സംസ്ഥാനത്തെ ഹോം സംരംഭകരുടെ കൂട്ടായ്മയായ കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി(കേരള ഹട്സ് )ഹോം സ്റ്റേ സംരംഭകർ ക്കായി തുടങ്ങിയ വെൽഫെയർ ഫണ്ടിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. സംസ്ഥാനത്തു ഏകദേശം രണ്ടായിരത്തിൽ പരം ഹോംസ്റ്റേകൾ പ്രവർത്തിച്ചു വരുന്നുണ്ട്. എന്നാൽ ക്ലാസിഫിക്കേഷൻ എടുത്ത ഹോംസ്റ്റേകൾ 600 ൽ താഴെ മാത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുഭാവപൂർവമായ സമീപനം എടുക്കാത്തത് കൊണ്ടാണ് കൂടുതൽ കുടുംബങ്ങൾക്ക് ഹോംസ്റ്റേ ക്ലാസിഫിക്കേഷൻ എടുക്കാൻ കഴിയാത്തത്. ക്ലാസിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുറെ കൂടി സുതാര്യമാക്കിയാൽ കൂടുതൽ സംരംഭകർ മേഖലയിലേക്ക് കടന്നുവരും. വലിയ മുതൽ മുടക്കില്ലാതെ വീട്ടമ്മമാർക്കും ചെറുപ്പക്കാർക്കും വരുമാനം ലഭിക്കുന്ന സംരംഭം കൂടുതൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്നും എം.പി. പറഞ്ഞു. കേരള ഹട്സ് ഡയറക്ടർ എം.പി. ശിവദത്തൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആർട്ടിമിഷൻ ജില്ലാ കോഓഡിനേറ്റർ എസ്..ഹരീഷ് എൻ. എൻ. ഷാജി,ഡോ. മുരളി മേനോൻ, സന്തോഷ് ടോം, ഷാജി കുറുപ്പശ്ശേരി, രഞ്ജിനി മേനോൻ, രാജു മാരാരി, അബി അറക്കൽ തുടങ്ങിയവർ സംസാരിച്ചു.