പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് മഹൽ മുസ്ലിം ജമാഅത്തിന്റെയും അലിഫ് നോളഡ്ജ് ഹബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ യുവ ഐ.എ.എസ് ഓഫീസർ ആഷിക് അലിക്ക് സ്വീകരണം നൽകി. കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ റഹ്‌മാൻ അഹ്സനി ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി കെ.കെ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം, പി.കെ. അബൂബക്കർ, ജമാഅത്ത് കമ്മിറ്റി ചെയർമാൻ ടി.പി.ഹൈദ്രോസ്, എം.എ.ഷഫീക്ക്, പി.എ.അജ്മൽ, എം.എ.അൻസാർ, വി.എ.മുഹമ്മദ് സാലിം, വി.എം.ഷഫീക്, പി.ടി.എ.പ്രസിഡന്റ് എം.കെ. റഹീം, പി.എ. ഹാഷിം, ടി.എച്ച്. മുനീബ് എന്നിവർ സംസാരിച്ചു.