
കൂത്താട്ടുകളം: മംഗലത്തുതാഴം റോഡ് ടാറിംഗം വൈകുന്നതിൽ പ്രതിഷേധിച്ച് സർക്കാരിനും കരാറുകാരനും സംഭാവന നൽകുന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ് ഭിക്ഷയാചനാ സമരം നടത്തി. രണ്ടാഴ്ച മുമ്പ് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തെ തുടർന്ന് കുഴികൾ മക്ക് ഇട്ട് മൂടിയത് കൂടുതൽ രൂക്ഷമായ പൊടി ശല്യത്തിന് കാരണമായി. ഇതേ തുടർന്ന് റോഡ് പണി പൂർത്തിയാക്കാൻ സർക്കാരിനും കരാറുകാരനും സാമ്പത്തിക സഹായം നൽകുന്നതിനായിരുന്നു സമരം.
സമരം നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ ജിനീഷ് ജോർജ് വൻനിലം അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, സിബി കൊട്ടാരം, ബോബി അച്യുതൻ, ജിജോ ടി. ബേബി, ഷാജി കെ.സി., കെൻ കെ. മാത്യു, ബിജു മംഗലത്തുതാഴം, കാർത്തിക് എ.ജെ., ജെയ്സ് ഐസക്, ഗ്രിഗറി എബ്രഹാം, റാഫേൽ വൻനിലം, ജിനു തമ്പി, അമൽ ജേക്കബ് മോഹൻ, ജോൺസൺ സി.ജെ., അമൽ സജീവൻ, അജി തോമസ്, ബൈജു ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.