കൂത്താട്ടുകുളം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജനപ്രതിനിധികൾക്കും തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർക്കുമായി ജനകീയം - 2022 ക്വിസ് മത്സരം നടത്തി. പെർഫോമൻസ് ഓഡിറ്റ് തല മത്സരത്തിൽ തിരുമാറാടി ഗ്രാമ പഞ്ചായത്ത് ടീം ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം രായമംഗലം ഗ്രാമ പഞ്ചായത്ത്, മൂന്നാം സ്ഥാനം പായിപ്ര ഗ്രാമ പഞ്ചായത്തും കരസ്ഥമാക്കി, പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.