m

കുറുപ്പംപടി : 168 - മത് ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മേതല ശാഖയുടെ കീഴിലുള്ള വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തിൽ ജയന്തി വിളംബര ജാഥ നടത്തി. ശാഖാ പ്രസിഡന്റ് എം.എൻ.ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് എം.ജി. ദാസ്,​ സെക്രട്ടറി പി.സി. ബിജു, യൂണിയൻ കമ്മിറ്റി അംഗം എം.വി സുനിൽ എന്നിവർ നേതൃത്വം നൽകി. ജാഥാ ക്യാപ്ടൻ കെ. ചന്ദ്രബോസ്, വൈസ് ക്യാപ്ടൻ ജീൻസി ഷിബു എന്നിവർ നയിച്ച പതാക ദിന വിളമ്പര ജാഥ വിവിധ വാഹനങ്ങളുടെ അകമ്പടിയോടു കൂടി ശാഖയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളിൽ പീത പതാക ഉയർത്തി പതാക ദിന സന്ദേശവും നൽകി.