മട്ടാഞ്ചേരി: മൂന്ന് ദിവസങ്ങളായി പശ്ചിമ കൊച്ചിയിൽ കുടിവെള്ളം ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് മഹാത്മാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കരുവേലിപ്പടി ജല അതോറിട്ടി​ അസി.എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. പമ്പിംഗ് സ്റ്റേഷനിലെ തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം പുന:രാരംഭിക്കുന്നതിൽ അധികൃതർ പുലർത്തുന്ന നിസംഗതക്കെതിരെയാണ് പ്രതിഷേധം. പമ്പിംഗ് ഇന്ന് തന്നെ പുന:രാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് എ.എക്സ്.ഇ സമരക്കാരെ അറിയിച്ചു. ഇല്ലെങ്കിൽ ബദൽ സംവിധാനമുണ്ടാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.ഷമീർ വളവത്ത്,കെ.ബി. സലാം,ആർ.ബഷീർ,സുജിത്ത് മോഹനൻ,പി.എച്ച്. അനീഷ്,ഇ.എ. ഹാരിസ്,സംജാദ് ഈരവേലി,അബ്ദുൽ നിസാർ,പ്രത്യൃഷ് പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.