പെരുമ്പാവൂർ: ആലുവ യു.സി.കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ പെരുമ്പാവൂർ ചാപ്റ്റർ മീറ്റിംഗ് നടന്നു. കോളേജ് മാനേജർ ഫാ. തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എം. ഐ. പുന്നൂസ് വിഷയാവതരണം നടത്തി. പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി അഡ്വ. എ. ജയശങ്കർ സ്വാഗതവും ഡോ.സണ്ണി എ. കുര്യാക്കോസ് കൃതജ്ഞതയും പറഞ്ഞു . കോളേജിലെ മുൻ അദ്ധ്യാപകരായ പ്രൊഫ. ഗോവിന്ദൻകുട്ടി മേനോൻ , പ്രൊഫ.ബി.ടി. ജോയി എന്നിവരെ ചടങ്ങിൽ ആദരിച്ചു.