ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളയോടനുബന്ധിച്ച് ചൂർണിക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിളംബര റാലി പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അജി ഹക്കീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ബ്ളോക്ക് പഞ്ചായത്ത് അംഗം സതി ഗോപി, രാജേഷ് പുത്തനങ്ങാടി, പി.വി. വിനീഷ, സബിത സുബൈർ, മഹേഷ് കുമാർ, ഡോ. ബിനു, ഡോ. മിനി മോൾ, അനില ജോർജ്, വിനീത, റംല താജുദ്ദീൻ എന്നിവർ പങ്കെടുത്തു.