കളമശേരി: എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ സി.എസ് .ആർ സ്‌കീമിൽഎൻ.ബി.സി.എഫ്.ഡി.സി , ന്യൂ ഡൽഹിയുടെ സഹകരണത്തോടെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയിറിംഗ് ആൻഡ് ടെക്നോളജിയിൽ നടത്തിയ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 125 ഉദ്യോഗാർഥികൾക്ക് തൊഴിൽപരിശീലനം
നൽകി. 117 വിദ്യാർത്ഥികൾക്ക് കേരളത്തിനകത്തും പുറത്തും ഉള്ള വ്യവസായസ്ഥാപനങ്ങളിൽ പ്ലേസ്മെന്റ് ലഭിച്ചതായ് സി പെറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.