നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കരാർ കമ്പനികളുമായി ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ബോണസ് ചർച്ച ധാരണയാകാതെ പിരിഞ്ഞു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂണിയൻ പ്രതിനിധികളുമായിട്ടായിരുന്നു ചർച്ച. മിനിമം ബോണസ് മാത്രമേ നൽകൂവെന്ന കമ്പനികളുടെ പിടിവാശിയാണ് ചർച്ച അലസാൻ കാരണം. നിലവിലുണ്ടായിരുന്ന ഒത്തുതീർപ്പ് വ്യവസ്ഥ അംഗീകരിക്കാൻ കരാർ കമ്പനികൾ തയ്യാറായില്ലെന്നും ന്യായമായ ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ ശക്തമായ സമരമാരംഭിക്കുമെന്നും യൂണിയൻ നേതാക്കൾ അറിയിച്ചു.