1
പശ്ചിമകൊച്ചിയിൽ കുടിവെള്ളത്തിനായി പരക്കം പായുന്നവർ

മട്ടാഞ്ചേരി: കുടിവെള്ളം ചോദിച്ചെത്തിയവർക്ക് മുന്നിൽ കുടിവെള്ളം ലഭിക്കാൻ ദൈവം കനിയണമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജി​നി​യറുടെ മറുപടി വിവാദമാകുന്നു.

വീണ്ടും ചോദ്യമുയ ർന്നപ്പോൾ മുകളിലുള്ളവരോട് ചോദിക്ക് എന്നായി.കരുവേലിപ്പടിയിലെ അതോറിറ്റി ഓഫീസ് ഫോൺ നിശ്ചലമാണ്. ഉദ്യോഗസ്ഥരുടെ ഫോണുകൾക്ക് മറുപടിയും നൽകാത്ത സ്ഥിതിയാണ്. ജനപ്രതിനിധികളും വിഷയത്തിൽ ഗൗരവ സമീപനമെടുക്കാത്തതും ഉദ്യോഗസ്ഥരും കരാറുകാരനും ജലവിതരണത്തിൽ നിരുത്തരവാദ സമീപനമാണ് കൈക്കൊണ്ടതെന്നും ആരോപണമുയർന്നിട്ടുണ്ട്. മരട് മേഖലയിൽ കൊച്ചിയിലേക്കുള്ള ജലവിതരണ പൈപ്പ് വാൽ പൊട്ടിയതിനെ തുടർന്നാണ് കോ ർപ്പറേഷൻ ഒന്ന് മുതൽ 28 ഡിവിഷൻ വരെയും,ചെല്ലാനം,കുമ്പളങ്ങി പഞ്ചായത്തു മടങ്ങുന്ന തീരദേശ കൊച്ചിയിൽ കുടിവെള്ളവിതരണം തടസ്സപ്പെട്ടത്. കുടിവെള്ള പ്രതിസന്ധിക്കിടയാക്കി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി.സംസ്ഥാന സമിതിയംഗം എസ്. ആർ.ബിജു ആവശ്യപ്പെട്ടു.കോൺട്രാക്ടറെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും ആദ്ദേഹം പറഞ്ഞു. കുടിവെളള പ്രശ്നം രൂക്ഷമായിട്ടും ജനപ്രതിനിധികൾ ബദൽ സംവിധാനമെർപ്പെടുത്താൻ തയ്യാറാകാത്തതിൽ ജനകീയ സംഘടനകൾ പ്രതിഷേധിച്ചു.