adharam

ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫ് കമ്മിറ്റി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്‌സ് എ. റഷീദയെ ആദരിച്ചു. കൊവിഡ് കാല പ്രവർത്തന മികവ് പരിഗണിച്ചാണ് ആദരിച്ചത്. വാർഡ് അംഗം ഷൈനി ടോമി ഉപഹാരം നൽകി. യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ സുഫീർ ഹുസൈൻ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി രമേഷ് പുത്തൻപുരയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.