award

നെടുമ്പാശേരി: അടുവാശേരി ജമാഅത്ത് കമ്മിറ്റി വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. ജമാഅത്ത് ഖത്തീബ് കെ.എം. ജസീർ ദാരിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എ. സുധീർ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ അവാർഡുകൾ വിതരണം ചെയ്തു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച ആതിര സന്തോഷ് കുമാർ, മുഹമ്മദ് നസീം അസ്ഹരി അൽ കാമിലി, മുഹമ്മദ് ഇർഫാൻ, എം.എ. മുഹമ്മദ് മുഹ്‌സിൻ, നഫീസത്തിൽ മിസ് രിയ്യ, പാർവ്വതി രാജീവ്, അഫ്‌നാൻ കെ. സലാൽ, സാഹിന. എസ്, ഹംദ ഹനാൻ എ.എസ്, സ്വാലിഹത്ത് ജലീൽ ടി.എ, ഹരികൃഷ്ണൻ യു.കെ, അശ്വതി കൃഷ്ണ ടി.എസ്, അശ്വിൻ കൃഷ്ണ, ആര്യൻ. എം, സുൽത്താന ഹന്നത്ത്, തമന്ന സീനത്ത്, ജാസിം അഹമ്മദ്, സൽമാനുൽ ഫാരിസി എന്നിവരെയാണ് ആദരിച്ചത്.