
ആലങ്ങാട്: ശ്രീനാരായണ ക്ലബ്ബ് ആൻഡ് ലൈബ്രറി, കൊടുവഴങ്ങ കേരള ആക്ഷൻ ഫോഴ്സ് സേവ്യേഴ്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ബിനാനിപുരം ജന മൈത്രി പൊലീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആദരം -22 സംഘടിപ്പിച്ചു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ.യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെയും മുഖ്യമന്ത്രിയുടെ പൊലീസ് അവാർഡിന് അർഹനായ എ.എസ്.ഐ എം.എ. ബിജുവിനെ ചടങ്ങിൽ ആദരിച്ചു. കേരള ആക്ഷൻ ഫോഴ്സ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ ജോബി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, ബിനാനിപുരം എ.എസ്.ഐ പി.ജി. ഹരി, സ്കൂൾ മാനേജർ ടി.വി.മോഹനന്‍ , സെന്റ് സേവ്യേഴ്സ് കോളേജ് എൻ.എസ്.എസ് സെക്രട്ടറി അനീറ്റ, വനിതാ വേദി പ്രേസിഡന്റ് നിമ്മി സുധീഷ്, ലൈബ്രറി സെക്രട്ടറി ടി.വി. ഷൈവിൻ, ലൈബ്രറി എക്സി. കമ്മിറ്റി അംഗങ്ങളായ കെ.പി. ധർമ്മേന്ദ്രൻ, കെ.ബി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.