ആലുവ: വിവിധ കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള വാഹനങ്ങൾ ലേലം ചെയ്യാനൊരുങ്ങി എറണാകുളം റൂറൽ ജില്ലാ പൊലീസ്. പൊലീസ്, ജിയോളജി, റവന്യൂ, മോട്ടോർ വെഹിക്കിൾ തുടങ്ങി വിവിധ ഡിപ്പാർട്ട്മെന്റുകൾ പിടികൂടി സ്റ്റേഷനുകളിലും പരിസരത്തും ക്യാമ്പുകളിലും സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളാണ് ലേലം ചെയ്യുന്നത്.
രജിസ്‌ട്രേഡ് ഉടമസ്ഥർ ഒരു മാസത്തിനകം നിയമപരമായി വാഹനം ഏറ്റെടുക്കണമെന്ന് പൊലീസ് അറിയിച്ചു. അതല്ലെങ്കിൽ വിസമ്മതമായി പരിഗണിച്ച് 56 കെ.പി ആക്ട് പ്രകാരം നടപടി സ്വീകരിക്കും. കസ്റ്റഡിയിലുള്ള വാഹനങ്ങൾ സൃഷ്ടിക്കുന്ന ഗതാഗത, ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.