വൈപ്പിൻ: ശ്രീനാരായണ പെൻഷൻ കൗൺസിൽ യൂണിയൻകൺവെൻഷൻ എടവനക്കാട് വാച്ചാക്കൽ ശ്രീനാരായണ ഭവനിൽ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ ഉദ്ഘാടനം ചെയ്തു. പെൻഷൻ കൗൺസിൽ കേന്ദ്ര സമിതി സെക്രട്ടറി സജീവ് മുഖ്യപ്രഭാഷണം നടത്തി.

വൈപ്പിൻ എസ്.എൻ.ഡി.പി. യൂണിയൻപ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി.സുധീശൻ,എംപ്ലോയീസ് ഫോറം സംസ്ഥാന സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ, ഡോ.എസ്.വിഷ്ണു, വി.പി. മൂർത്തി തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികളായി എം.കെ.മുരളീധരൻ(പ്രസിഡന്റ് ), പി.വി.രാജു( വൈസ് പ്രസിഡന്റ് ), കെ.കെ. രത്‌നൻ( സെക്രട്ടറി), പി.കെ.വിശ്വനാഥൻ( ജോ.സെക്രട്ടറി), സോമു രാജപ്പൻ, കെ.കെ. ദിലീപ്, പി.എസ്.മനോജ്, എൻ.കെ. മോഹനൻ, സി.ആർ. സന്തോഷ്, ബേബി നടേശൻ എന്നിവരെ തിരഞ്ഞെടുത്തു.