
ആലുവ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ’ യാത്രയുമായി ബന്ധപ്പെട്ട് കളമശേരി നിയോജക മണ്ഡലം കോൺഗ്രസ് കൺവെൻഷൻ മുപ്പത്തടം ഇന്ദിരാഭവനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ കോ-ഓർഡിനേറ്റർ കെ.പി. ധനപാലൻ, കെ.പി.സി.സി.ജനറൽ സെക്രട്ടറി എസ്. അശോകൻ, ഡി.സി.സി ഭാരവാഹികളായ കെ.കെ. ജിന്നാസ്, ജോസഫ് ആന്റണി, കെ.വി. പോൾ, ലിസി ജോർജ്, ഇ.കെ. സേതു, സീമാ കണ്ണൻ, സുരേഷ് മുട്ടത്തിൽ, മധു പുറക്കാട്, ടി.ജെ. ടൈററസ് എന്നിവർ പ്രസംഗിച്ചു. സെപ്തംബർ 20ന് കളമശേരി അതിർത്തിയിലെത്തുന്ന പദയാത്രയ്ക്ക് ഗംഭീര വരവേല്പ് നൽകും. ഇ.കെ. സേതു ചെയർമാനും വി.കെ. ഷാനവാസ്, ബാബു മാത്യു എന്നിവർ ജനറൽ കൺവീനർമാരും മധു പുറക്കാട് കോ-ഓർഡിനേറ്ററുമായി സ്വാഗതസംഘം രൂപീകരിച്ചു.