biriyani

ആലുവ: ജീവകാരുണ്യപ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം എടയപ്പുറം മുസ്ലിം വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് പ്രസിഡന്റ് കെ.എം. അൻവർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എം. നാസർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം അഷ്രഫ് ഹുദവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി, ജമാഅത്ത് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഹാജി, സെക്രട്ടറി കെ.ഐ. നസീർ, ട്രഷറർ ഇ.കെ. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.