
കാലടി: തിരുവൈരാണിക്കുളം ഗൗരി ലക്ഷ്മി മെഡിക്കൽ സെന്ററിലെ നവീകരിച്ച ലാബിന്റെയും സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളുടെയും ഉദ്ഘാടനം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാടും ആലുവ ലക്ഷ്മി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എസ്. ഹരികുമാറും ചേർന്ന് നിർവ്വഹിച്ചു. ജനറൽ മെഡിസിൻ, ശിശുരോഗം, ഇ. എൻ. ടി എന്നീ വിഭാഗങ്ങളിൽ മികച്ച ഡോക്ടർമാരുടെ സേവനമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.