gold-smuggling

നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് വിഭാഗം സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 48 ലക്ഷം രൂപയുടെ അനധികൃത സ്വർണം പിടിച്ചെടുത്തു. കൊല്ലം സ്വദേശി നിസാർ അബ്ദുൾ റിസൂസിൽ നിന്നാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ 980 ഗ്രാം സ്വർണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.