കുറുപ്പംപടി: പാറമടയിൽ കുളിച്ചതിന് ദളിത് ദമ്പതികളെ മർദ്ദിച്ച കേസിലെ പ്രതി പാറമട ഉടമ തടിക്കുളങ്ങര വർഗീസിനെതിരെ കോടനാട് പൊലീസ് മറ്റൊരുകേസ് കൂടി രജിസ്‌റ്റർ ചെയ്‌തു. ദളിത് യുവാവിനെ ആക്രമിച്ചെന്ന കുറ്റംചുമത്തിയാണ് അന്വേഷണം തുടങ്ങിയത്.

കാഞ്ഞിരക്കോട് വീട്ടിൽ രാജന്റെ മകൻ കെ.ആർ. നിബുവിനെ (26) ബൈക്കിൽ വരുമ്പോൾ തടഞ്ഞ് അരിവാൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. നിബു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ ഡിസ്ചാർജ് വാങ്ങി മടങ്ങിയശേഷമാണ് പൊലീസിൽ പരാതിപ്പെട്ടത്.