മട്ടാഞ്ചേരി: പശ്ചിമ കൊച്ചിയിലേക്കുള്ള കുടിവെള്ള വിതരണം ഇന്ന് പൂർണതോതിൽ പുന:സ്ഥാപി​ ക്കുമെന്ന് ജല അതോറിട്ടി​ അധികൃതർ പറഞ്ഞു .ഇന്നലെ പുലർച്ചെ പന്ത്രണ്ടര മണിയോട് മരട് പമ്പ് ഹൗസിൽ നിന്ന് പശ്ചിമ കൊച്ചിയിലേക്ക് കുടിവെള്ള എത്തിക്കുന്ന പമ്പിന്റെ തകരാർ പരിഹരിച്ചു. കഴിഞ്ഞ മൂന്ന് ദിസമായി പശ്ചിമകൊച്ചിയിൽ കുടിവെള്ള വിതരണം തടസപ്പെട്ടിട്ടും അധികൃതർ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ വന്ന വെള്ളം കലക്ക വെള്ളമായത് നാട്ടുകാരെ ദുരിതത്തിലാക്കി. പശ്ചിമ കൊച്ചിയിൽ കുടിക്കാൻ മാത്രമല്ല മറ്റ് ആവശ്യങ്ങൾക്കും ജല അതോറി​ട്ടി​യുട വെള്ളമാണ് ഉപയോഗിക്കുന്നത്.ഇവിടത്തെ ഭൂഗർഭ ജലം മലിനമാണെന്നതാണ് ഇതിന് കാരണം.കുടിവെള്ളം ലഭിക്കാതായതോടെ പാചകം പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ.