പറവൂർ: വരാപ്പുഴ പഞ്ചായത്തിലെ നാല് പ്രധാന റോഡുകൾക്കായി 68.06 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. 2017-18 വർഷത്തെ എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ ബാക്കിവന്ന തുകയാണിത്. ഏഴാം വാർഡിലെ മുട്ടിനകം ചർച്ച് റോഡിൽ കാന നിർമ്മിക്കുന്നതിനും ടൈൽ വിരിക്കുന്നതിനും 24.12 ലക്ഷം. മുട്ടിടനകം - വട്ടപ്പോട്ട റോഡിൽ ടൈൽവിരിക്കുന്നതിന് 17.84 ലക്ഷം. ഒമ്പതും പത്തും വാർഡുകളിൽപ്പെടുന്ന കുരുശുമുറ്റ - ഹോസ്പിറ്റൽ റോഡും കോൺവെന്റ് റോഡും ടൈൽവിരിക്കുന്നതിന് 26.10 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.