തൃപ്പൂണിത്തുറ: ഉദയംപേരൂർ സസ്യ ജൈവ കർഷക കൂട്ടായ്മ 26, 27 തീയതികളിൽ ചേരുന്ന വാർഷിക പൊതു യോഗത്തിൽ കർഷക അവാർഡ് ജേതാക്കളെയും കർഷരെയും ആദരിക്കും. 26 ന് ഓൺലൈനിൽ ചേരുന്ന യോഗം സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. കാലാവസ്ഥ വ്യതിയാനവും കൃഷിയും എന്ന വിഷയത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് കൃഷി വിഭാഗം മേധാവി ഡോ. എസ്.എസ് നാഗേഷ് പ്രഭാഷണം നടത്തും.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി ജോസ് ചർച്ചകൾക്ക് നേതൃത്വം നൽകും. 27 ന് ഉദയംപേരൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന കർഷക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്യുന്നു. ഉദയംപേരൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ടി.കെ ജയചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ നാരായണൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, കൃഷി ഉദ്യോഗസ്ഥർ എന്നിവർ സംസാരിക്കും. കൃഷി വകുപ്പ് അവാർഡ് നേടിയ സെബാസ്റ്റ്യൻ കോട്ടൂർ, ജോമി സെബാസ്റ്റ്യൻ എന്നിവരെ അനുമോദിക്കും. 9526842115