കൊച്ചി: മദ്ധ്യപ്രദേശിൽ പ്രളയത്തിലകപ്പെട്ട് മരണപ്പെട്ട ക്യാപ്ടൻ നിർമ്മൽ ശിവരാജന് എറണാകുളം വൈ.എം.സി.എ ശ്രദ്ധാഞ്ജലി അർപ്പിച്ചു. നിർമ്മലിന്റെ ജീവിതം യുവതലമുറയ്ക്ക് മാതൃകയാണെന്ന് വൈ.എം.സി.എ പ്രസിഡന്റ് അലക്‌സാണ്ടർ എം. ഫിലിപ്പ് പറഞ്ഞു.

ഡാനിയേൽ സി.ജോൺ, കുരുവിള മാത്യൂസ്, ജോസ് പി. മാത്യു, മാത്യൂസ് ഏബ്രഹാം, ആറ്റോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.