കളമശേരി: കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) ഫാക്ട് ഉദ്യോഗമണ്ഡൽ യൂണിറ്റ് കോൺസ്റ്റബിൾ ഫയർ തസ്തികയിലേക്കുള്ള നിയമനം ലഭിക്കുന്നതിനുള്ള ഉദ്യോഗാർത്ഥികളുടെ ഓട്ടം നാളെ മുതൽ സെപ്റ്റംബർ 16 വരെ നടക്കുകയാണ്. ശാരീരിക ക്ഷമതാ പരീക്ഷയിൽ വിജയിക്കുന്നതിന് വേണ്ടി 600 പേരാണ് പങ്കെടുക്കുന്നത്.
ഏലൂർ ഫാക്ട് എം.കെ.കെ നായർ ഹാൾ മുതൽ മെട്രോ യാർഡ് വരെ 5 കിലോ മീറ്ററാണ് ഓട്ടം നടക്കുന്നത്. വെബ് സൈറ്റ് വഴി മുൻകൂറായി അപേക്ഷിച്ച് പ്രവേശന ടിക്കറ്റ് ലഭിച്ച വരെയാണ് പരിഗണിക്കുന്നത്. പ്രദേശവാസികളുടെ സഹകരണം ഉണ്ടാകണമെന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങൾ അഭ്യർത്ഥിച്ചു.