mla

കൊച്ചി: അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെട്ട മുളവുകാട് വലിയപറമ്പ് കോളനിയിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് മോണിറ്ററിംഗ് കമ്മിറ്റി ‌ചർച്ച ചെയ്തു. ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. കോളനിയുടെ കിഴക്കുഭാഗത്തുള്ള ശ്മശാനം തോടിന് 350 മീറ്ററിൽ സംരക്ഷണ ഭിത്തികെട്ടി കോൺക്രീറ്റ് റോഡ് നിർമ്മിക്കുന്നതിനാണ് പ്രഥമ പരിഗണന. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ. വിനോദ്, കോളനി നിവാസികളുടെ പ്രതിനിധികൾ, എഫ്.ഐ. ടി പ്രതിനിധി, പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. യോഗത്തിനു മുന്നോടിയായി എം.എൽ.എയുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബറിന്റെയും നേതൃത്വത്തിൽ കോളനി സന്ദർശിച്ചു.