കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലത്ത് പണികഴിപ്പിച്ച ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് കോംപ്ലക്സ് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു. നേര്യമംഗലം ടൗണിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ 2020-21 പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിച്ചത്. വൈസ് പ്രസിഡന്റ് ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ചു. തോമാച്ചൻ ചാക്കോച്ചൻ, രാജേഷ് കുഞ്ഞുമോൻ, സന്ധ്യ ജെയ്സൺ, സുഹറ ബഷീർ, ജമീല ഷംസുദീൻ, രശ്മി കൃഷ്ണകുമാർ ,പി .എം.ശിവൻ, ജോസ് സവിത, സൗമ്യ ശശി,​ എം.വി.ദീപു തുടങ്ങിയവ‌ർ സംസാരിച്ചു.