ge

കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ തറനിലം കോളനി സമ്പൂർണ കുടിവെള്ള ഗ്രാമമായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ മുൻ ഭരണസമിതിയുടെ അഞ്ച് ലക്ഷം രൂപയും നിലവിലെ ഭരണസമിതിയുടെ മൂന്ന് ലക്ഷവും ഉൾപ്പെടുത്തിയാണ് 43 കുടുംബങ്ങൾക്ക് കണക്ഷൻ നൽകിയത്.

ആകെ 58 കുടുംബങ്ങളാണ് തറനിലം കോളനിയിലുള്ളത്. നേരത്തെ പത്തിലധികം കുടുംബങ്ങൾക്ക് സിയാൽ അധികൃതർ കുടിവെള്ള കണക്ഷൻ നൽകിയിരുന്നു. പൈപ്പ് ലൈൻ കണക്ഷൻ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസികുട്ടി നിർവഹിച്ചു. കാഞ്ഞൂർ ബ്ലോക്ക് ഡിവിഷൻ അംഗം ആൻസി ജിജോ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ഷിജി ജോയ്, റാണി പോളി, ചന്ദ്രവതി രാജൻ, അനീഷ് രാജൻ, എ.ഐ.സന്തോഷ്, കെ.എൻ.സന്തോഷ്‌, എം.കെ.ലെനിൻ എന്നിവർ സംസാരിച്ചു.