anusmaranam

ആലങ്ങാട്: നീറിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റുമാരായ എം.വി. ആന്റണി, പി.കെ. മനോജ് എന്നിവരുടെ അനുസ്മരണവും മികച്ച കർഷകനുള്ള എം.വി. ആന്റണി സ്മാരക പുരസ്കാര വിതരണവും ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള കാഷ് അവാർഡ് വിതരണവും നടത്തി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി.രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ ഗോപീകൃഷ്ണൻ, എം.കെ.ബാബു, പി.ആർ.രഘു എന്നിവർ സംസാരിച്ചു.