pushpa-krishi

ആലങ്ങാട്: 'ഞങ്ങളും കൃഷിലേക്ക്' പദ്ധതിയുടെ ഭാഗമായി ആലങ്ങാട് കൃഷിഭവന്റെ സഹകരണത്തോടെ തിരുവാല്ലൂർ ജ്ഞാനസാഗരം വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുഷ്പക്കൃഷിയുടെ വിളവെടുപ്പ് നടത്തി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.വി.പോൾ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി ടി.വി.ഷൈവിൻ, പി.പി.വിജയൻ, എ.സി.രതീഷ് തുടങ്ങിയവർ സംസാരിച്ചു.