മൂവാറ്റുപുഴ: സി.പി.ഐ ജില്ലാ സമ്മേളനനഗരിയിൽ ഉയർത്തുന്ന പതാക വഹിച്ചുകൊണ്ടുള്ള ജാഥയ്ക്ക് മൂവാറ്റുപുഴയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് വൈകിട്ട് അഞ്ചിന് ഇ.എ.കുമാരൻ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ജാഥ ക്യാപ്ടൻ കെ.എൻ.ഗോപിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. തുടർന്ന് മൂവാറ്റുപുഴ എസ്.എൻ.ഡി.പി ജംഗ്ഷനിൽ നിന്ന് പ്രകടനം ആരംഭിക്കും. നെഹ്രു പാർക്കിൽ സമാപിക്കും. പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്യും. ജില്ലാ എക്സിക്യുട്ടീവ് അംഗം എൽദോ എബ്രഹാം അദ്ധ്യക്ഷത വഹിക്കും. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ.സമദ് മുഖ്യ പ്രഭാഷണം നടത്തും. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, ജാഥ വൈസ് ക്യാപ്ടൻ പി.കെ.ബാബുരാജ്, ഡയറക്ടർ എം.പി.രാധാകൃഷ്ണൻ, ജാഥ അംഗങ്ങളായ പി.വി.ചന്ദ്രബോസ്, മോളി വർഗീസ്, ഇ.സി.ശിവദാസ് എന്നിവർ സംസാരിക്കും.