saho

കൊച്ചി: കലൂർ എസ്. എൻ. ഡി. പി ശാഖയും ചതയോപഹാരം ഗുരുദേവ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച സഹോദരൻ അനുസ്മരണം എസ്. എൻ. ഡി. പി യോഗം പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന ട്രഷററും മുൻ എംപ്ലോയ്‌മെന്റ് ഓഫീസറുമായ ഡോ. ബോസ് ഉദ്ഘാടനം ചെയ്തു.

'സഹോദരൻ അയ്യപ്പൻ വിപ്ലവ കവിതയുടെ ജനയിതാവ് ' എന്ന ലഘുലേഖ പ്രകാശനം ചെയ്തു. കലൂർ എ.സി.എസ് ഹയർസെക്കൻഡറി സ്കൂൾ മാനേജർ പി. ഐ. തമ്പി സഹോദരൻ അനുസ്മരണം നടത്തി. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ, ബീന നന്ദകുമാർ, മിനി കിഷോർകുമാർ, ബി. അശോകൻ, സി.സി. ഗാന്ധി, സുരേഷ് ലാൽ, മനോജ് മാടവന എന്നിവർ സംസാരിച്ചു.