കുറുപ്പംപടി : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും സ്തുത്യർഹ സേവന പ്രവർത്തനങ്ങൾക്ക് തൂങ്ങാലി സി.എച്ച്.സിയിലെ ആശാ പ്രവർത്തകരെയും വേങ്ങൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. മുൻ എം.എൽ.എ സാജുപോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ - സീരിയൽ താരം സുമേഷ് സുരേന്ദ്രൻ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ആശാവർക്കർമാരെ ആദരിച്ചു. ബിടെക് ബിരുദം കരസ്ഥമാക്കിയ ഏഴാം വാർഡ് അംഗം കുമാരി മരിയ സാജ് മാത്യുവിനെ ഭരണസമിതി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി.കൃഷ്ണൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ആർ. നാരായണൻ നായർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, ഹെൽത്ത് സൂപ്പർവൈസർ ശശിധരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ.ഷാജി, പഞ്ചായത്ത് അംഗങ്ങളായ ആൻസി ജോബി, ടി.ബിജു , ബേസിൽ കല്ലറക്കൽ, ശോഭന വിജയകുമാർ, മരിയ സാജ് മാത്യു, ബൈജു പോൾ, പി.വി . പീറ്റർ, ജിനു ബിജു, കെ. എസ്. ശശികല ,വിനു സാഗർ, സി.പി.എം ലോക്കൽ സെക്രട്ടറി ജോർജ് ജോയി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൽദോ ചെറിയാൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുധീഷ് ബാലൻ, സി.ഡി. എസ് ചെയർപേഴ്സൺ പ്രമീള സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.