award

കൊച്ചി: കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ള സ്മാരക അവാർഡിന് കാർട്ടൂണിസ്റ്റ് എം.എസ്. മോഹനചന്ദ്രൻ അർഹനായി. 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം അടുത്ത മാസം കൊച്ചിയിൽ സമ്മാനിക്കും.

ഗുരുനാഥനായിരുന്ന കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ളയുടെ സ്മരണയ്ക്കായി കാർട്ടൂണിസ്റ്റ് സുകുമാറാണ് അവാർഡ് ഏർപ്പെടുത്തിയത്.
കൊല്ലം വാളത്തുങ്കൽ ഭാവനയിൽ എം.എസ്. മോഹനചന്ദ്രൻ ഇന്ത്യൻ ബാങ്കിലെ ജോലിക്കൊപ്പം ജനയുഗം പ്രസിദ്ധീകരണങ്ങളിലൂടെയാണ് കാർട്ടൂൺ രചനയിൽ സജീവമായത്. കാർട്ടൂണുകളും ചിത്രകഥകളും വരച്ചിട്ടുണ്ട്. കൊല്ലം അഞ്ചൽ ആർച്ചൽ കോയിക്കൽ പുതുമംഗലം എം.കെ. മാധവൻ നായരുടെയും കെ. സുമതിയമ്മയുടെയും മകനാണ്. ഭാര്യ: ബി.എസ്. ഗീത. മക്കൾ : ശ്യാം ചന്ദ്, ദേവീ ചന്ദ്.