കൊച്ചി: കേരള സ്റ്റേറ്റ് ജനറൽ ഇൻഷ്വറൻസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പഠന ക്യാമ്പ് 27 , 28 തീയതികളിൽ ആലുവ തോട്ടുമുഖം വൈ. എം. സി. എ. ഹാളിൽ നടക്കും. നാളെ രാവിലെ പത്തിന്
ജനറൽ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. ആനന്ദ് ഉദ്ഘാടനം ചെയ്യും. 'സാംസ്‌കാരിക രംഗത്തെ വെല്ലുവിളികൾ' എന്ന വിഷയത്തിൽ വൈകിട്ട് നാലിന് ' ഡോ: കെ.ജി.പൗലോസ് പ്രഭാഷണം നടത്തും. സി.ബി. വേണുഗോപാൽ, ജോർജ് ജോസഫ് തുടങ്ങിയവർ സംസാരിക്കും.പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികളിലെ നൂറിലധികം ജീവനക്കാർ ക്യാമ്പിൽ പങ്കെടുക്കും.