കുറുപ്പംപടി : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഐ.എൻ.ടി.യു.സി കൂവപ്പടി കോടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി ചെട്ടിയാകൂടി അദ്ധ്യക്ഷത വഹിച്ചു. കൂവപ്പടി മണ്ഡലം പ്രസിഡന്റ് പി.വി. സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ലേബർ സെന്റർ ചെയർമാൻ പി.പി.അൽഫോൻസ്, സാബു ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, അംഗങ്ങളായ എം.ഒ.ജോസ്, ചാർളി , പി.എസ്. നിത, മരിയാ മാത്യു, ഷൈജൻ പാറപ്പുറം, രാജൻ, ജോൺസൻ തോപ്പിലാൻ, ബാബു വർഗീസ്, ബാബു പൂവത്തുംവീടൻ എന്നിവർ സംസാരിച്ചു.