കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അനെർട്ടിന്റെ ഊ‌ജ്ജസംരക്ഷണ പുരസ്കാരത്തിന് രാജഗിരി കോളേജ് അർഹരായി. കാമ്പസ് മുഴുവനായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന രാജഗിരി കോളേജ് പുനരുപയോഗ സാദ്ധ്യതയുള്ള ഊർജ്ജ ശ്രോതസുകൾ നിർമ്മിക്കുന്നതിലും സംരക്ഷിക്കുന്നതിലും കൈവരിച്ച നേട്ടമാണ് അവാ‌ർഡിന് അർഹരാക്കിയത്. ഇവിടെ ഉദ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ മിച്ചമുള്ളത് കെ.എസ്.ഇ.ബിക്കാണ് നൽകുന്നത്. ഇതിനുപുറമെ മഴവെള്ള സംഭരണം, ബയോഗ്യാസ് തുടങ്ങി ഊർജ്ജ പുനരുപയോഗത്തിന്റെ വിവിധ തലങ്ങളിലും കോളേജ് പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.