മൂവാറ്റുപുഴ: പുരോഗമന കലാ സാഹിത്യ സംഘം മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ മേഖലാ ശില്പശാല നടക്കും. രാവിലെ 9ന് രജിസ്ട്രേഷൻ. 9.30ന് ഇന്ത്യൻ സാംസ്കാരിക ചരിത്രം എന്ന വിഷയത്തിൽ ഡോ. കെ.ജി. പൗലോസ് ക്ലാസെടുക്കും. മേഖലാ പ്രസിഡന്റ് സി.എൻ. കുഞ്ഞുമോൾ അദ്ധ്യക്ഷത വഹിക്കും. 11.30ന് സ്ത്രീ -സ്വത്വവും സമൂഹവും എന്നവിഷയത്തിൽ വി.എസ്. ബിന്ദു ക്ലാസെടുക്കും. ടി.എ. ബേബി അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2.15ന് കലയും സൗന്ദര്യ ശാസ്ത്രവും എന്നവിഷയത്തിൽ ഡോ. സി.ബി. സുധാകരൻ ക്ലാസെടുക്കും. പി.ആർ. പങ്കജാക്ഷി അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 3.45ന് സാംസ്കാരിക രംഗത്തെ കടമകൾ എന്ന വിഷയത്തിൽ എം.കെ. മനോഹരൻ ക്ലാസെടുക്കും. പ്രേമലത പ്രഭാകരൻ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനത്തിൽ ജയകുമാർ ചെങ്ങമനാട്, ജോഷി ഡോൺ ബോസ്കോ , ജോസ് കരിമ്പന , കുമാർ കെ. മുടവൂർ എന്നിവർ സംസാരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ യു.ആർ.ബാബു, കൺവീനർ ജനാർദ്ധനൻ, ട്രഷറർ എൻ.വി.പീറ്റർ എന്നിവർ അറിയിച്ചു.