
കുറുപ്പംപടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പെരുമ്പാവൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കുറുപ്പംപടി വില്ലേജ് കമ്മിറ്റി ഒന്നാം സമ്മാനം നേടി. കുറുപ്പംപടി വില്ലേജ് കമ്മിറ്റിയിലെ സൗമിനി ബാബു, എൽസി പോൾ, റീജ വിജയൻ , പ്രീത എൽദോസ്, ശ്രീദേവി എന്നിവർ പങ്കെടുത്തു.