കോലഞ്ചേരി: എൽ.ഐ.സി വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ കമ്മി​റ്റി പൂതൃക്ക പഞ്ചായത്തുതല സമരപ്രഖ്യാപന സമ്മേളനം നടത്തി. സി.ഐ.ടി.യു. ഏരിയാ പ്രസിഡന്റ് എം.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു.

ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എം.എസ്. മുരളീധരൻ അധ്യക്ഷനായി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ്, പോൾസൺ പീ​റ്റർ, എം.എൻ.അജിത്, എൻ.എൻ.രാജൻ, എ.ആർ.രാജേഷ്, ജോൺ ജോസഫ്, ഹേമലത രവി, ടി.വി.പീ​റ്റർ, പോൾ ടി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.