മട്ടാഞ്ചേരി: ഹാജി ഈസ ഹാജി മുസ മെമ്മോറിയൽ ഹൈസ്കൂൾ അടച്ചു പൂട്ടുവാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സ്ക്കൂളിനു മുന്നിൽ ഉപവാസ സമരം നടത്തി . പൂർവ വിദ്യാർത്ഥി അസീസ് പട്ടേൽ സേട്ടാണ് ഉപവാസം അനുഷ്ഠിച്ചത്. ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. എൻ.കെ.എം.ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി.എം.ഇസ്മുദ്ധീൻ ,മുൻ കൗൺസിലർ ബി.എ.റജുല , ഉസ്മാൻ സേട്ട് ,എം.കെ. സെയ്ത് അലവി ,കെ.ബി.സലാം ,എം.എം.സലീം, പ്രൊഫ: ഷരീഫ് അലി സർ ,മുഹമ്മദ് അബ്ബാസ് ,എ.കെ.ഷരീഫ് ,എ.സി.അഷറഫ് ,സിദ്ധീഖ് മാസ്റ്റർ ,അബ്ദുൽ ഗനി സ്വലാഹി ,സിന്ദു ടീച്ചർ ,മെട്രോ അഷറഫ് , ഹാരിസ് അബു, കെ.എ. നിയാസ് ,ഫാസില എന്നിവർ സംസാരിച്ചു.