അങ്കമാലി: ബഹിരാകാശ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി അങ്കമാലി ഫിസാറ്റും ഐ.എസ്.ആർ. യും കൈകോർക്കുന്നു. ബഹിരാകാശ കണ്ടുപിടുത്തങ്ങളുടെ സവിശേഷതകൾ മനസിലാക്കാൻ സ്കൂൾ,​ കോളേജ് വിദ്യാർത്ഥികളെ സഹായിക്കുകയാണ് സ്പേസ് ട്യൂട്ടർ പദ്ധതിയുടെ ലക്ഷ്യം.

ഐ.എസ്.ആർ.ഒ ബംഗളൂരു കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഐ.എസ്.ആർ.ഒ മുൻ മേധാവി ഡോ.കിരൺ കുമാറിൽ നിന്ന് ഫിസാറ്റ് സ്പേസ് ട്യൂട്ടർ പദ്ധതി നോഡൽ ഓഫീസർ ടോം ആന്റോ ഫിസാറ്റിനുള്ള അംഗീകാരപത്രം ഏറ്റുവാങ്ങി. ഐ.എസ്.ആർ.ഒ സയന്റിഫിക് സെക്രട്ടറി ശാന്തനു ബട്ട്വാദ്കർ, ഐ.എസ്.ആർ.ഒ സി. ബി. പി.ഒ ഡയറക്ടർ ആന്ററിക് ഭവാൻ, ഫിസാറ്റ് ആസ്ട്രോ ക്ലബ്ബ് സ്റ്റുഡന്റ് കോ ഓർഡിനേറ്റർ സാലിഹ് മജീദ് തുടങ്ങിയവർ പങ്കെടുത്തു.