കുറുപ്പംപടി: പാറമടയിൽ കുളിച്ചതിന് ആക്രമണത്തിനിരയായ ദളിത് ദമ്പതികളായ പി.സി. രതീഷ് (36), പി.ബി. ശാലു എന്നിവർ പാറമട ഉടമ തടിക്കുളങ്ങര വർഗീസിനെതിരെ പെരുമ്പാവൂർ ഡിവൈ.എസ്.പി അനുജ് പാലിവാലിന് നേരിട്ടെത്തി പരാതി നൽകി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി പോകും വഴിയാണ് പരാതി നൽകിയത്. പ്രതി വർഗീസ് ആശുപത്രിയിൽ തന്നെ തുടരുകയാണ്. ഇതിനിടെ മറ്റൊരു ദളിത് ആക്രമണക്കേസിൽ വർഗീസിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ളിതർക്കുനേരെ അടിക്കടിയുള്ള ആക്രമണം ചെറുക്കാൻ മുടക്കുഴ പഞ്ചായത്ത് ഭരണസമിതിയുടെയും സി.ഡി.എസിന്റെയും ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.